‘ഞാനെന്റെ പ്രണയം കണ്ടെത്തിയിരിക്കുന്നു’; വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

തെലുങ്കിലെ യുവതാരങ്ങളായ വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വെള്ളിയാഴ്ച ഹൈദരാബാദില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഏറെ നാളായി വരുണും ലാവണ്യയും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അല്ലു അര്‍ജുന്‍, രാം ചരണ്‍, ഭാര്യ ഉപാസന കൊണിഡേല, വരുണിന്റെ അമ്മാവനും മെഗാസ്റ്റാറുമായ ചിരഞ്ജീവി എന്നിവര്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു.

”ഞാന്‍ എന്റെ പ്രണയം കണ്ടെത്തി,” എന്ന കുറിപ്പോടെയാണ് വരുണ്‍ ചിത്രങ്ങള്‍ ഇന്‍സ്ടാഗ്രാമില്‍ പങ്കുവെച്ചത്. തെലുങ്ക് സിനിമാലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രന്‍ കൂടിയാണ്.

ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘കാഞ്ചി’, ‘ഫിദ’ എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ‘ഗെഡലകൊണ്ട ഗണേഷ്’ ആണ് ഒടുവില്‍ റിലീസിനെത്തിയ വരുണ്‍ തേജ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News