വടകരയിൽ ഇടത് തരം​ഗം; ജനഹൃദയങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ

vadakara LDF candidate

കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലെ എംഎൽഎ യുടെ പിടിപ്പ് കേട് കൊണ്ട് വടകര മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പ് സജീവ ചർച്ചയാക്കി വടകരയിൽ ഇടതു പ്രചാരണം മുന്നേറുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി എം കെ ഭാസ്കരൻ പറഞ്ഞു. വലിയ സ്വീകരണമാണ് മണ്ഡല പര്യടനത്തിൽ എൽ ഡി എഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്.

ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ജനഹൃദയങ്ങളിൽ ഇടം പിടിച്ച സ്ഥാനാർഥി കൂടിയാണ് വടകരയിലെ ഇടത് സ്ഥാനാർഥി എം കെ ഭാസ്കരൻ. വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ് വടകര. അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നില്ലെന്നതാണ് ജനങ്ങൾ ഉൾപ്പെടെ പറയുന്നത്.

Also read: രാത്രിയെ പകലാക്കി… ആയിരത്തോളം യുവാക്കൾ അണിനിരന്ന് ഇടത് സ്ഥാനാർഥി ജി ആർ അനിലിൻ്റെ നൈറ്റ് വാക്ക്

വടകരയിൽ വെറും 188 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് നടപ്പിലാക്കിയത്. എംഎൽഎ എന്ന നിലയിൽ ഇത് വലിയ പരാജയമാണെന്നും, കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. അതേ സമയം വടകര ബിജെപി യിൽ ആഭ്യന്തര തർക്കം രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News