
വടകര പുതുപ്പണം വെളുത്തമല വായനശാല രാത്രിയുടെ മറവില്‍ അടിച്ചു തകര്‍ത്ത മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പുതുപ്പണം സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് അജേഷ്, കുഞ്ഞിപ്പറമ്പത്ത് റിജേഷ്, വള്ളുപറമ്പത്ത് രബിത്ത് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
വായനശാല അക്രമിച്ച് തകര്‍ക്കുന്നത് ചോദ്യം ചെയ്ത സി പി ഐ എം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, സി പി ഐ എം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, കല്ലായിന്റ വിട ബിബേഷ് എന്നിവരെയും സംഘം അക്രമിച്ചു പരുക്കേല്‍പിച്ചിരുന്നു.
Read Also: കാസര്‍ഗോഡ് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം
കാസര്‍ഗോഡ് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം
കാസര്‍ഗോഡ് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കൊട്രച്ചാല്‍ ജംഗ്ഷനില്‍ പടന്നക്കാട് പ്രിയദര്‍ശിനി ക്ലബിന് സമീപമാണ് സംഭവം. സബ് എഞ്ചിനിയര്‍ ശശി ആയിറ്റി, ഓവര്‍സിയര്‍ ശ്രീജിത് കെ സി, ലൈന്‍മാന്‍മാരായ പവിത്രന്‍, അശോകന്‍ എന്നിവര്‍ക്ക് നേരെയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ ധിനൂപ്, സുമിത്ത്, ഷാജി എന്നിവര്‍ അറസ്റ്റില്‍. മറ്റൊരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here