സഭാ ഭൂമി ഇടപാട്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് വത്തിക്കാനിലെ പരമോന്നത കോടതി

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദഭുമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഒപ്പമാണ് വത്തിക്കാന്‍ എന്ന് വ്യക്തമാക്കി പുതിയ തീരുമാനം. ഭുമി ഇടപാട് വഴി ഉണ്ടായ നഷ്ടം നികത്താന്‍ സഭയുടെ മറ്റ് ഭുമി വില്‍ക്കുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കി.

കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭുമി വിറ്റ് നഷ്ടം നികത്താനാണ് വത്തിക്കാന്‍ അനുമതി നല്‍കിയത്. സഭയുടെ മറ്റ് ഭുമി വിറ്റ് നഷ്ടം നികത്താന്‍ ഒടുവില്‍ ചേര്‍ന്ന സഭാ സിനഡ് തീരുമാനം എടുത്തിരുന്നു. സിനഡിന്റെ തീരുമാനം വത്തിക്കാന്‍ പരമോന്നത കോടതി അംഗീകരിച്ചു.

വത്തിക്കാന്‍ സ്ഥാനപതി അതിരൂപത അഡ്മിനിസ്‌ടേറ്റര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. സഭയുടെ പരമോന്നത നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞതായും സഭയുടെ അപ്പസ്‌തോലിക് ന്യൂണ്‍ ഷോ വ്യക്തമാക്കി. ഇനി ഈ വിഷയത്തില്‍ ആരും വ്യാജ പ്രചരണം നടത്തരുതെന്നും കത്തിലുണ്ട്. അത്തരക്കാര്‍ക്കെതിരെ കാനോനിക നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ഒപ്പമുള്ളവരും സ്വീകരിച്ച നിലപാടിനെ പിന്തുണക്കുകയാണ് ഇതോടെ വത്തിക്കാനിലെ പരമോന്നത നേതൃത്വവും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here