വട്ടപ്പാറ അപകടം: മൂന്ന് പേര്‍ മരിച്ചു

വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപടത്തില്‍ മൂന്ന് മരണം. മണ്ണാര്‍ക്കാട് സ്വദേശി ശരത്ത്, ലോറി ഡ്രൈവര്‍ ചാലക്കുടി സ്വദേശി ഉണ്ണികൃഷ്ണന്‍, ലോറി ഉടമയുടെ മകനും ചാലക്കുടി സ്വദേശിയുമായ അരുണ്‍ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News