
ഏപ്രിൽ 2ന് റിലീസ് ചെയ്ത വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ് കോടികളുടെ കിലുക്കവുമായി ബോക്സോഫീസിൽ കുതിക്കുന്നു. 12 ദിവസം കൊണ്ട് ഏകദേശം 170 കോടി രൂപയോളം വേൾഡ് വൈഡ് ചിത്രം കളക്ട് ചെയ്ത് കഴിഞ്ഞു.
ബോക്സോഫീസ് ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 12 തിങ്കളാഴ്ച വരെ ചിത്രത്തിന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 95.50 കോടി രൂപയാണ്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 74.25 കോടി രൂപയും ഇതുവരെ കളക്ഷൻ നേടിയിട്ടുണ്ട്. 12 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ കളക്ഷൻ 169.75 കോടി രൂപയാണ്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് രണ്ടാം വാരത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാരാന്ത്യ ദിനങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കുതിച്ചുയരുകയും ചെയ്തിരുന്നു.
വിപിൻ ദാസ് രചിച്ച് സവിൻ സംവിധാനം ചെയ്ത ചിത്രത്തിൽ റീലുകളിലൂടെ ശ്രദ്ധയാകർഷിച്ച ഹാഷിർ, അലൻ, അജിൻ, വിനായകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, വിജയ് ബാബു, സുധീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

