
എറണാകുളം വാഴക്കാലയിൽ വൻ രാസ ലഹരി വേട്ട.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിൻ പിടിയിൽ. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാസ ലഹരി പിടികൂടിയത്
വാഴക്കാല മൂലേപ്പാടം റോഡിലെ എം കെ ലൈനിൽ ഉള്ള ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനെ അന്വേഷണസംഘം പിടികൂടി. 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സറ്റസി 90 ഗുളികകൾ എന്നിവ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. ഇതിനുപുറമേ പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസ ലഹരി എത്തിച്ച് നൽകിയത് കെവിനാണ്.
ALSO READ: കോഴിക്കോട് മുഖ്യ ഖാസിയായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ കണ്ട് ആശംസകൾ നേർന്ന് പി എ മുഹമ്മദ് റിയാസ്
ജില്ലയിലെ പ്രമുഖകർ പങ്കെടുക്കുന്ന ലഹരി പാർട്ടികളിൽ രാസ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. കപ്പലിലടക്കം ഇയാൾ രാസ ലഹരി എത്തിച്ചതായും സംശയിക്കുന്നു. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

