പ്രതിപക്ഷ നേതാവ് ഇത് കാണുന്നുണ്ടല്ലോ അല്ലേ? ദുരിതബാധിതർക്ക് വീട് നിർമിക്കാമെന്ന് വാഗ്ദാനം നൽകിയ കോണ്‍ഗ്രസിൻ്റെ ഭൂമിയിലേക്ക് വ‍ഴികാട്ടൽ സമരവുമായി ഡിവൈഎഫ്ഐ

ദുരിതബാധിതർക്ക് വീട് നിർമിക്കാമെന്ന് വാഗ്ദാനം നൽകിയ കോണ്‍ഗ്രസിൻ്റെ ഭൂമിയിലേക്ക് വ‍ഴികാട്ടൽ സമരം നടത്തി ഡിവൈഎഫ്ഐ. കുന്നംപറ്റയിലാണ് പ്രതിഷേധമുണ്ടായത്. വയനാട് കുന്നംപറ്റയിൽ വീട് നിർമ്മിക്കാനായി കോൺഗ്രസ് വാങ്ങിയ അഞ്ച് ഏക്കർ ഭൂമിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയും കൊടിനാട്ടുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ ഭൂമിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നു എന്ന പേരിലായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

വീടുപണി ആരംഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ട് 25 ദിവസം പിന്നിടുകയും ഭൂമി വാങ്ങി പത്ത് ദിവസത്തിനുള്ളിൽ പണി തുടങ്ങുമെന്ന് പറഞ്ഞ് 44 ദിവസം കഴിഞ്ഞിട്ടും അവിടെ യാതൊരു നിർമ്മാണവും നടന്നിട്ടില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വന്ന് കല്ലിട്ടതല്ലാതെ മറ്റൊരു കല്ല് പോലും അവിടെ വെക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ALSO READ: അമ്മ ഒത്താശ ചെയ്തു; കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

230 വീടുകൾ നിർമ്മിക്കാനായി കോൺഗ്രസ് വൻതോതിൽ പണം പിരിച്ചുവെങ്കിലും വാങ്ങിയ മൂന്നര ഏക്കർ ഭൂമിക്ക് പോലും പൂർണ്ണമായി പണം നൽകിയിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News