
മുസ്ലീം ലീഗ് ഭരിക്കുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ അഭിഭാഷകന്‍ സംഘപരിവാര്‍ നേതാവായ അഡ്വക്കേറ്റ് കൃഷ്ണരാജ് തന്നെ. കൃഷ്ണരാജിനെ മാറ്റി എന്ന ലീഗ് നേതാക്കളുടെ വാദം തെറ്റാണെന്ന് വ്യക്തമായി. ഹൈക്കോടതിയില്‍ വഴിക്കടവിന് വേണ്ടി കൃഷ്ണരാജിന്റെ ഓഫീസില്‍ നിന്നും ജൂനിയര്‍ ഹാജരായി. മാത്രമല്ല ഹൈക്കോടതി ലിസ്റ്റില്‍ കൃഷ്ണരാജ് തന്നെയാണ് ഇപ്പോഴും വഴിക്കടവിന്റെ അഭിഭാഷകന്‍.
മുസ്ലീം ലീഗ് ഭരിക്കുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനായി സംഘപരിവാര്‍ നേതാവായ അഡ്വ കൃഷ്ണരാജിനെ നിയമിച്ചത് വിവാദമായിരുന്നു. കടുത്ത വര്‍ഗീയ നിലപാടുകാരനും മതന്യൂനപക്ഷ വിരോധത്തിന്റെ പേരില്‍ കുപ്രസിദ്ധനുമായ കൃഷ്ണരാജ് എങ്ങനെ ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ അഭിഭാഷകനായി എന്നതായിരുന്നു ചോദ്യം. കൃഷ്ണ രാജിനെ സ്റ്റാന്റിംഗ് കൗണ്‍സില്‍ സ്ഥാനത്തു നിന്ന് മാറ്റി എന്ന് പ്രഖ്യാപിച്ചായിരുന്നു വിവാദത്തെ യുഡിഎഫ് അന്ന് മറികടന്നത്. എന്നാല്‍ ഈ പ്രഖ്യാപനം വസ്തുതാവിരുദ്ധം എന്ന് വ്യക്തമായി.
ALSO READ: പത്തനംതിട്ടയില്‍ നവജാത ശിശുവിന്റെ മരണം; കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതിയുടെ മൊഴി
ഹൈക്കോടതി കേസ് പട്ടികയില്‍ അഡ്വ കൃഷ്ണ രാജ് തന്നെയാണ് ഇപ്പോഴും വഴിക്കടവിന്റെ അഭിഭാഷകന്‍. കൃഷണ രാജിനെ മാറ്റാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പട്ടികയില്‍ നിന്നും നീക്കം ചെയ്യുമായിരുന്നു. ചൊവ്വാഴ്ച ഹൈക്കോടതി പ്രസിദ്ധീകരിച്ച കേസ് പട്ടികയിലും വഴിക്കടവിന്റെ അഭിഭാഷകന്‍ കൃഷ്ണ രാജ് തന്നെയാണ്. ജസ്റ്റിസ് സി എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചില്‍ ഷബീര്‍ അലി വേഴ്‌സസ് വഴിക്കടവ് ഗ്രാമപഞ്ചായത്ത് എന്ന കേസില്‍ ഹാജരായതും അഡ്വ കൃഷ്ണരാജിന്റെ ഓഫീസില്‍ നിന്നും അദ്ദേഹത്തിന്റെ ജൂണിയര്‍ തന്നെയാണ്.
കൃഷണരാജിനെ മാറ്റിയെന്ന ലീഗ് നേതൃത്വത്തിന്റെ അവകാശവാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ഉപതെരഞ്ഞെടുപ് നടക്കുന്ന നിലമ്പൂരില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് വഴിക്കടവ് . അണികളുടെ എതിര്‍പ്പ് തണുപ്പിക്കുന്നതിനായി അഭിഭാഷകനെ മാറ്റി എന്ന് പ്രഖ്യാപിക്കുകയായിരുന്നു മുസ്ലീം ലീഗ്
നേതൃത്വം എന്ന് ഇതോടെ വ്യക്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here