
മലയാളികൾ ആഘോഷമാക്കിയ സിനിമകളിൽ ഒന്നാണ് ഭരതനാട്യം 2 മോഹിനിയാട്ടം. നിലവിൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിലെ എല്ലാ താരങ്ങളുടെയും അഭിനയത്തെ കുറിച്ച് പ്രേക്ഷകർ അഭിപ്രായം പറയുന്നുണ്ട് എങ്കിലും നന്ദു പൊതുവാളിന്റെ കഥാപാത്രവും തീയേറ്ററിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തെ വഴിപോക്കൻ എന്ന പേരിൽ പല ട്രോളുകളിലും കണ്ടിട്ടുണ്ട്. മിക്ക സിനിമയിലെയും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ചൊല്ലിയാണ് ഈ ട്രോള്. എന്നാൽ വഴിപോക്കൻ എന്ന് വിളിക്കുന്നതിൽ തനിക്ക് വിഷമമില്ലെന്നും എന്നാൽ ചില സാഹചര്യങ്ങലിൽ ദേഷ്യം വരാറുണ്ടെന്നുമാണ് ആണ് താരം പറയുന്നത്.
‘വഴി പോക്കൻ സ്റ്റാർ എന്ന ലേബൽ എനിക്ക് അങ്ങനെ വിഷമമായി തോന്നിയിട്ടില്ല. എന്നാൽ ചിലരുടെ ആവശ്യമില്ലാത്ത വിളികൾ കേൾക്കുമ്പോൾ ദേഷ്യം വരാറുണ്ട്, നമ്മൾ വേറെ ഏതെങ്കിലും മൂഡിൽ നിൽക്കുമ്പോഴായിരിക്കും വഴിപോക്കാ എന്നൊക്കെ വിളിച്ചിട്ട് പോകുന്നത്. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും ടെൻഷനിൽ നിൽക്കുമ്പോഴായിരിക്കും ചിലപ്പോൾ ഈ വിളി, ആ സമയത്ത് വിളിക്കുന്നവനെ പിടിച്ച് ഒരെണ്ണം കൊടുക്കാൻ തോന്നും’. എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നെറ്റ്ഫ്‌ലിക്‌സിൽ ട്രെൻഡിൽ ഒന്നാം സ്ഥാനത്താണ് ചിത്രം തുടരുന്നത്. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററിൽ എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

