കാർഷിക സർവകലാശാല വി സി നിയമനത്തെ തള്ളാതെ മന്ത്രി ടി സിദ്ദിഖ്; പട്ടിക പരി​ഗണിക്കാത്തതിലും എതിർപ്പില്ല

t siddique

കാർഷിക സർവകലാശാലയിലെ താത്കാലിക വി സി യായി ബി ജെ പി സംഘടനാ നേതാവ് ഡോ. സജിതാ റാണിയെ നിയമിച്ചതിൽ എതിർപ്പ് പ്രകടിപ്പിക്കാതെ മന്ത്രി ടി സി​ദ്ദിഖ്. അക്കാദമിക് എക്സലൻസിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എന്ന രീതിയിൽ പേരുകൾ കൈമാറിയിട്ടുള്ളതെന്നും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ലോക ഭവൻ്റെ വിശദീകരണം എന്നുമാണ് ടി സി​ദ്ദിഖിൻ്റെ വാദം.

അപ്പോയിന്റിംഗ് അതോറിറ്റി ചാൻസലർ ആണെന്നും ടി സിദ്ധിഖ് പറഞ്ഞു. അതെസമയം സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വാദം.

Also read: കാവി വത്കരണം തുടർന്ന് ​ഗവർണർ; കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ് ഡോ.സജിത റാണി

എം ജി സർവകലാശാലയിലെ വി സി നിയമനത്തിന് പിന്നാലെയാണ് ​ഗവർണർ കാർഷിക സർവകലാശാലയേയും കാവി വത്കരിതകണ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കാവി വത്കരിച്ച് സംസ്ഥാനത്ത് പിടിമുറുക്കാനുള്ള ആർ എസ് എസ് ശ്രമത്തിന്റെ ഭാ​ഗമായാണ് ​ഗവർണർ നാളുകളായി ഇത്തരം നടപടി സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News