ദുരൂഹ നീക്കങ്ങൾ തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ. കേരള സർവകലാശാലയിൽ സർവീസ് പ്രവൈഡർമാരെ മാറ്റുന്നത് വിസി പരിശോധിക്കുന്നു. ഇ- ഫയലിംഗ് സിസ്റ്റത്തിന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകുന്നതാണ് വി.സിയുടെ പരിഗണനയിൽ. സിസ തോമസ് ആണ് ഡിജിറ്റൽ സർവകലാശാലയിൽ വൈസ് ചാൻസലർ.
ALSO READ – സർവകലാശാല സമരം: യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും പി.ജെ. കുര്യൻ
കേരള സർവകലാശാലയിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി നടപടിയെടുത്ത വ്യക്തിയാണ് വിസി സിസ തോമസ്. ഡിജിറ്റൽ ഫയലിംഗ് പൂർണമായും തൻറെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള വി സിയുടെ സർവീസ് പ്രൊവൈഡർമാർ എതിർത്തിരുന്നു. ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവീസ് പ്രൊവൈഡർമാർ. കരാർ സർവകലാശാലയുമായി ഒപ്പിട്ടത് കെൽട്രോൺ ആണെന്നും അതിനാൽ ഇലക്ട്രോണിന്റെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നു മായിരുന്നു കമ്പനിയുടെ നിലപാട്
രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി വീണ്ടും വി.സി വിലക്കിയിരുന്നു. കെ എസ് അനിൽകുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്ന് ജോയിൻറ് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകി. നിർദ്ദേശം ഗൗരവമായി സ്വീകരിക്കണം. അനിൽകുമാർ പരിശോധിക്കുന്ന ഫയലുകൾക്ക് നിയമസാധുതയില്ലെന്നും വി.സി മോഹനൻ കുന്നുമ്മൽ പറഞ്ഞിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

