കേരള സർവ്വകലാശാലയിൽ രാഷ്ട്രീയ സംവാദങ്ങൾക്ക്‌ തടയിടാൻ നീക്കവുമായി വി സി

kerala university

കേരള സർവകലാശാലയിൽ അരാഷ്ട്രീയ നീക്കവുമായി വിസി മോഹനൻ കുന്നുമ്മൽ. രാഷ്ട്രീയ സംവാദങ്ങൾക്ക്‌ തടയിടാനാണ് കേരള വി സി ലക്ഷ്യം വച്ചിരിക്കുന്നത്. സംവാദങ്ങൾ സംഘടിപ്പിക്കാൻ മുൻകൂർ അനുമതി വേണമെന്ന് വി സി ഉത്തരവ് ഇറക്കി.

സംവാദ പരിപാടികൾക്ക് 15 ദിവസം മുമ്പ് അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. വിഷയവും, പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും നേരത്തെ അറിയിക്കണമെന്നും വിസി മോഹനൻ കുന്നുമ്മൽ പറയുന്നു. സെമിനാറുകളിൽ ദേശവിരുദ്ധ പ്രവർത്തകർ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് ഉത്തരവെന്നാണ് വി സി യുടെ ഇതിന്മേലുള്ള വാദം. രാഷ്ട്രീയ ബന്ധമുള്ളവർ പങ്കെടുക്കുന്നത് തെറ്റെന്നും വി സി വാദം ഉന്നയിക്കുന്നു.

Also read: എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷം: മുഖ്യമന്ത്രി

നാളുകളായി വിസി മോഹനൻ കുന്നുമ്മൽ സർവ്വകലാശാലയിൽ വിദ്യർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് വരുന്നു. ഇതിനെതിരെ വിദ്യാർഥികളുടെ ഭാ​ഗത്തു നിന്നും വ്യാപക പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വി സി യുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ അരങ്ങേറുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News