മുഖ്യമന്ത്രി പദത്തിനായി കേവലഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; നിരുപാധിക പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി വിസികെ

വിജയിയുടെ മുഖ്യമന്ത്രി പദത്തിൽ അനിശ്ചിതത്വം ഒഴിയുന്നു. തമിഴ്നാട് മുഖ്യമന്ത്രിയാവാനുള്ള കേവലഭൂരിപക്ഷം ഉറപ്പിച്ചിരിക്കയാണ് വിജയ്. തങ്ങളുടെ നിരുപാധിക പിന്തുണ അറിയിക്കുന്ന കത്ത് ടിവികെയ്ക്ക് വിസികെ കൈമാറി.

ഇതോടെ വിജയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണയായി. കേവലഭൂരിപക്ഷം ഉറപ്പിച്ച വിജയ് ഇന്ന് തന്നെ ഗവർണറെ കണ്ടേക്കും. ഇനി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിലപാട് നിർണായകം.

ALSO READ; ഒടുവിൽ അനിശ്ചിതത്വം ഒഴിയുന്നു; സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ പിന്തുണയ്ക്കുമെന്ന് VCK

തമിഴ്നാട് രാഷ്ട്രീയത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വം ആണ് ഇതോടെ ഒഴിയുന്നത്. സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ പിന്തുണയ്ക്കുമെന്ന് വിടുതലൈ ചിരുതൈഗൾ കച്ചി, വി സി കെ അറിയിച്ചിരുന്നു. ചർച്ചകൾക്കായി വിജയ് വിസികെ ആസ്ഥാനത്തേക്ക് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News