വി സിയുടെ റിപ്പോര്‍ട്ടിലുള്ളത് കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന് വിരുദ്ധം: മന്ത്രി ആര്‍ ബിന്ദു

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന്റെ വിരുദ്ധമാണ് വി സിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് മന്ത്രി ആര്‍ ബിന്ദു. മന്ത്രി സ്വന്തം നിലയ്ക്ക് അദ്ധ്യക്ഷയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവിടെ നടന്നതിന്റെ മിനിട്‌സ് കൃത്യമായി ഉണ്ടെന്നും മന്ത്രി പറഞ്ഞു. വി സി യ്ക്ക് രാജ്ഭവന്‍ സംരക്ഷണം ഒരുക്കുന്നു എന്നത് സുവ്യക്തമാണ്. അതിന് മറുപടി പറഞ്ഞ് താന്‍ തന്റെ നിലവാരം താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ മറുപടി വൈകുന്നത് ശരിയല്ല; പി എം എ സലാം

അതേസമയം സര്‍വകലാശാല നിയമങ്ങളെ നിഷേധിക്കുന്ന മോഹനന്‍ കുന്നുമ്മല്‍ വി സി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. ജി മുരളീധരന്‍, ഡോ. ഷിജുഖാന്‍, ആര്‍.രാജേഷ്, എസ് ജയന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ആരോപിച്ചത്.

ALSO READ:സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ വി സി മോഹനന്‍ കുന്നുമ്മല്‍ നടത്തുന്ന പ്രചരണം നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വി സി പ്രചരിപ്പിക്കുന്നത്. സെനറ്റിനെ സംബന്ധിച്ച് വി സി, ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ഇല്ലാതെയാണ്. ഈ റിപ്പോര്‍ട്ട് സര്‍വകലാശാലയുടേതല്ലെന്നും, നിയമവിരുദ്ധ യോഗം ചേര്‍ന്ന് തയ്യാറാക്കിയതാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News