
വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം നീളുന്നു. മന്ത്രിസഭ യോഗം കഴിഞ്ഞ ഉടൻ തന്നെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും എന്നതായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചത്. എന്നാൽ വകുപ്പുകൾ നൽകുന്നതിലെ തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വിജ്ഞാപനം ഇറങ്ങുന്നത് വൈകുന്നത്. ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പും ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നൽകൂ എന്ന നിലപാട് ലീഗും സ്വീകരിച്ചു.
ALSO READ:കുടയെടുക്കാൻ മറന്നാൽ പണി കിട്ടും; കേരളത്തിൽ ഇന്ന് കനത്ത മഴ, 9 ജില്ലകളിൽ യെല്ലോ അലേർട്ട്
ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനായിരുന്നു കോൺഗ്രസിൽ തീരുമാനം. അങ്ങനെയെങ്കിൽ കോൺഗ്രസിൽ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗിന്. ലത്തീൻ സഭ പ്രതിഷേധം ഉന്നയിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് തന്നെ ഈ വകുപ്പ് കൈവശം വയ്ക്കണം എന്ന അഭിപ്രായം കോൺഗ്രസിൽ ഉയർന്നു. ടി സിദ്ദിഖിന് കൃഷി വകുപ്പാണ് ഒടുവിൽ തീരുമാനിച്ചത്. എന്നാൽ സിദ്ദിഖിന് ഈ വകുപ്പിൽ താത്പര്യമില്ലെന്ന് അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ലോക്ഭാവനെ അറിയിക്കുന്നതും ഈ സാഹചര്യത്തിൽ വൈകുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

