വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പട്ടിക പുറത്ത്

UDF MINISTERS LIST OUT

വി.ഡി.സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്. എന്നാൽ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല. പല മാനദണ്ഡങ്ങൾ വച്ച് നിശ്ചയിക്കുമ്പോൾ ഉള്ള പരിമിതികളാണ് ഇത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ഒടുവിൽ വ‍ഴങ്ങി! കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രം; മോൻസ് ജോസഫ് മന്ത്രിയാകും

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എപി അനില്‍ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആവുകയും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ ആവുകയും ചെയ്യും. ചീഫ് വിപ്പ് കേരള കോൺഗ്രസിനാണ്. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് അത് പ്രഖ്യാപിക്കും. വകുപ്പുകൾ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News