‘മുഖ്യമന്ത്രി സ്ഥാനത്തിന് ‘വി ഡി’ അർഹൻ’; സോണിയ ഗാന്ധിയ്ക്ക് ഇമെയിൽ അയക്കാൻ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം

WHATSAPP GROUP CONGRESS SUPPORTS V D SATHEESAN

സാമൂഹ്യ മാധ്യമത്തിൽ പ്രചാരണം ശക്തമാക്കി വിഡി സതീശൻ പക്ഷം. വിഡി സതീശന് വേണ്ടി സോണിയ ഗാന്ധിയ്ക്ക് ഇമെയിൽ സന്ദേശം അയക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ പുറത്ത്. പ്രൊഫഷണൽ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സന്ദേശത്തിന്റെ പകർപ്പും വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിന് ‘വി ഡി’ അർഹനാണെന്ന് സന്ദേശത്തിൽ പറയുന്നു. എംപിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും ആണ് ആവശ്യം. അഞ്ചു വർഷം നിലത്തിറങ്ങി പോരാട്ടം നയിച്ച നേതാവാണ് ‘വിഡി’ യെന്നും സന്ദേശത്തിൽ പറയുന്നു.

ALSO READ: കോൺഗ്രസിനുള്ളിൽ ‘ഫ്ലക്സ് ബോർഡ് രാഷ്ട്രീയം’; കെസിയെ പിന്തുണച്ച് ആലപ്പുഴയിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് കണക്കുകയാണ്. തങ്ങളുടെ നേതാക്കൾക്കായി ചേരി തിരിഞ്ഞുള്ള പോരാട്ടമാണ് അണികൾക്കിടയിൽ നടക്കുന്നത്. ഒരു ഭാഗത്ത് വി ഡി സതീശനായി മുറവിളി കൂട്ടുമ്പോൾ മറുവശത്ത് കെ സി വേണുഗോപാലിനായും ഫ്ളക്സ് ബോർഡുകൾ ഉയരുകയാണ്. ഇതിനിടെ എല്ലാം ഹൈക്കമാൻഡ് തീരുമാനം ആയിരിക്കും എന്ന് രമേശ് ചെന്നിത്തല പറയുന്നു.

ആലപ്പുഴ നഗരത്തിൽ വീണ്ടും കെസി വേണുഗോപാലിനെ പിന്തുണച്ചു കൊണ്ടുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ടീം യുഡിഎഫ് എന്നാണ് അതിൽ നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News