എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കൈവരിച്ച കുട്ടികളെ വി ഡി സതീശൻ അഭിനന്ദിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം കൈവരിച്ച കുട്ടികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച വി ഡി സതീശൻ, ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ല ഇതെന്നും ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്ന് കരുതരുത് എന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയ്ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്  എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 99.07% പേരാണ് ഇത്തവണ  ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 99.93% ആൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയപ്പോൾ 99.22% പെൺകുട്ടികളും യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ലാ പത്തനംതിട്ട (99.72%) ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News