
മുഖ്യമന്ത്രി വിഡി സതീശൻ്റെ ആദ്യ ദില്ലി സന്ദർശനം വിവാദ ബഹുലം. മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കാൻ രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിതയെ ആക്ഷേപിച്ച കേസിലെ ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതി ദീപ ജോസഫും എത്തി. അതേസമയം ദീപ ജോസഫ് കൈരളി ന്യൂസ് റിപ്പോർട്ടർ ഫെമിനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തം. അതിനിടെ സുപ്രീം കോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ചായിരുന്നു കേരളാ ഹൗസിൽ ജീവനക്കാരുടെ വക മുഖ്യമന്ത്രിക്ക് സ്വീകരണം.
കേരള ഹൗസിൽ മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കാൻ രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിതയെ ആക്ഷേപിച്ച കേസിലെ രണ്ടാം പ്രതി ദീപ ജോസഫ് എത്തിയതിനെപ്പറ്റി വാർത്ത നൽകിയ കൈരളി ന്യൂസ് റിപ്പോർട്ടർ ഫെമിനയോട് തട്ടിക്കയറിയ ദീപ ജോസഫ് മൈക്ക് തട്ടിപ്പറിക്കാനും, കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കൈരളി ന്യൂസിന്റെ ക്യാമറ പേഴ്സനോടും വലിയ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷക ദീപ ജോസഫ് അതിജീവിതയെ രതിജീവിത എന്ന് വിളിച്ച് വീണ്ടും അധിക്ഷേപിച്ചു.
ശക്തമായ പ്രതിഷേധമാണ് ദീപ ജോസഫിനെതിരെ ഉയർന്നു വരുന്നത്. കയ്യേറ്റ ക്രമം ചോദ്യം ചെയ്ത മറ്റ് മാധ്യമപ്രവർത്തകരോടും ദീപ ജോസഫ് തട്ടിക്കയറി. എന്നാൽ പ്രതിഷേധങ്ങൾക്ക് ശേഷവും മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകളുമായി ദീപ ജോസഫ് രംഗത്ത് വന്നിരുന്നു.അതിജീവിതയെ രതി ജീവിത എന്ന് കഴിഞ്ഞ ദിവസം അധിക്ഷേപിച്ച ദീപ ജോസഫ് ഇന്ന് കൈരളിയെ കൈരതി എന്നായിരുന്നു അധിക്ഷേപിച്ചത്. അതേ സമയം ആദ്യ ദില്ലി സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വിഡി സതീശനെ കേരള ഹൗസിലെ ജീവനക്കാരും കേരള മുസ്ലിം കൾച്ചറൽ സെൻ്റർ ദില്ലിയിലെ പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. സുപ്രീം കോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ചായിരുന്നു സ്വീകരണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

