
സിഎം വിത്ത് മീ പദ്ധതിയെയും വെട്ടി മുഖ്യമന്ത്രി വി ഡി സതീശൻ. ജനങ്ങളുടെ പരാതി കേൾക്കാനും അതിവേഗം പരിഹാരം കണ്ടെത്താനുമായി രണ്ടാം പിണറായി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് സിഎം വിത്ത് മീ. വലിയ ജനപിന്തുണ ലഭിച്ച പദ്ധതിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടുമാത്രം നിര്‍ത്തലാക്കിയിരിക്കുകയാണ് വി ഡി സതീശൻ. അതേസമയം പദ്ധതിക്ക് ബദലായി മറ്റൊരു പദ്ധതി കണ്ടെത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമായേല്‍ മാത്രമേ ഭരണത്തിന് മികവുവേറു. ഈ ലക്ഷ്യത്തിലേക്കായി ദീര്‍ഘ വീക്ഷണത്തോടെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് സിഎം വിത്ത് മീ അഥവാ മുഖ്യമന്ത്രി എന്നോടെപ്പം. 2025 സെപ്തംബര്‍ 29 നാണ് പദ്ധതി ഉദ്യോഗികമായി തുടങ്ങുന്നത്. തുടക്കംമുതല്‍ നിരവധി പരാതികളാണ് പദ്ധതിയിലൂടെ പരിഹരിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോൾ സെന്‍ററിലേക്ക് വരുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണിലേക്കാണ് കണക്ട് ചെയ്യുന്നത്. താഴെതട്ട് മുതലുള്ള ഫയല്‍നീക്ക തടസ്സം ഒഴിവാക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.
സിഎം വിത്ത് മീ പദ്ധതിയിലേക്ക് 58712 പരാതികളാണ് ആകെ എത്തിയത്. അതില്‍ പകുതിയിലേറെ പരാതിയും പൂര്‍ണമായും തീര്‍പ്പാക്കി കഴിഞ്ഞു. പരിഹരിക്കാനുള്ള പരാതികളിലെ നടപടികൾ തുടരുകയാണ്. കോൾ സെന്‍റിലേക്ക് വരുന്ന പരാതികളില്‍മേല്‍ 48 മണിക്കൂറിനുള്ളില്‍ പരിഹാരം ഉറപ്പാക്കിയിരുന്നു. അതിവേഗ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കില്‍ അത് പരാതിക്കാരനെ അറിയിക്കുകയും വലിയ കാലതാമസമില്ലാതെ പരിഹാരം കണ്ടെത്തി നല്‍കുകയും പദ്ധതി ചെയ്തിരുന്നു.
കിടപ്പുരോഗികൾക്ക് അടക്കം പദ്ധതിയിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതി നിര്‍ത്തലാക്കിയ വിവരം വിവരവകാശ നിയമംപ്രകാരം ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കത്തി വെയ്ക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ ഓരോ പദ്ധതികളായി നിര്‍ത്താലാക്കുന്ന തിരക്കിലാണ്.
സ്ത്രീ സിരക്ഷാ പെൻഷനില്‍ അടക്കം രാഷട്രീയ ദുഷ്ടലാക്കോടെ തുരക്കം വെച്ച UDF സര്‍ക്കാരിന്‍റെ മറ്റൊരു ഇരയാണ് സിഎം വിത്ത് മീ പദ്ധതി. നിലവില്‍ പദ്ധതിയ്ക്ക് പൂട്ടിട്ട സര്‍ക്കാര്‍ വകുപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അവരവരുടെ മാതൃവകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതിവേഗ പ്രശ്ന പരിഹാരത്തിന് മറ്റൊരു ബദല്‍ സംവിധാനം കണ്ടെത്താതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

