ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് വി.ഡി. സതീശന്‍ നികത്തുന്നുണ്ട്, മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സമീപനം അജണ്ടയുടെ ഭാഗമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സഭയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് വി.ഡി.സതീശന്‍ പരിഹരിച്ച് കൊടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും ചില കോണ്‍ഗ്രസ് എംഎല്‍എമാരും മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസിലെ സതീശന്റെ പെട്ടിപ്പിടുത്തക്കാര്‍ ആഞ്ഞടിച്ചാല്‍ തകര്‍ന്നു പോകില്ല. സതീശന് വേണ്ടി ഇന്ന് പെട്ടിപ്പിടിക്കുന്നവര്‍ മുമ്പ് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News