
കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ നിർദ്ദേശത്തെ വെല്ലുവിളിച്ച് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. പുനലൂർ കെ എസ് ആർ ടി സി ജങ്ഷനിലാണ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന.
ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്ന് ഇതുവരെ വ്യക്തതയില്ല. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ആലപ്പുഴയിൽ വീണ്ടും വേണുഗോപാലിന് വേണ്ടി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കേരളത്തിൻ്റെ ക്യാപ്റ്റൻ കെ സി എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ ആശ്രമം ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് വച്ചിരിക്കുന്നത്. പാർട്ടി നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

