
വയനാട് ദുരന്ത ബാധിതരടെ പേരിൽ പണം പിരിച്ച് അത് മുക്കിയ കോൺഗ്രസിൻ്റെ കള്ളങ്ങളുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. പണം പിരിക്കുകയും വീട് വച്ച് നൽകാമെന്ന് പറഞ്ഞ് ദുരന്ത ബാധിതരെ പറ്റിക്കുകയുമായിരുന്നു. പിന്നീട് സമ്മർദ്ദത്തിൽ കോൺഗ്രസ് ഒരു കള്ളക്കണക്ക് പുറത്ത് വിട്ടു. ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും പറഞ്ഞു. എന്നാൽ രണ്ട് അകൗണ്ടുകൾ ഉണ്ടായിരുന്നു എന്ന വാർത്ത പുറത്തു വന്നതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിഡി സതീശൻ പ്രകോപിതനാവുകയായിരുന്നു. ഉത്തരം പറയാൻ തയ്യാറല്ലെന്നും എന്നോട് ചോദ്യം ചോദിക്കാൻ എംവി നികേഷ് കുമാർ ആരാണെന്നും വിഡി സതീശൻ ചോദിച്ചു. CPIM ൻ്റെ നേതാക്കൾ ചോദിച്ചാൽ മറുപടി പറയാമെന്നായിരുന്ന് വിഡി സതീശൻ്റെ മറ്റൊരു വാദം. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കയായിരുന്നു കെസി വേണുഗോപാൽ മറുപടി പറയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
വയനാടിന് വേണ്ടി പണം പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോൺഗ്രസിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. ഒരു അക്കൗണ്ടിൻ്റെ വിവരങ്ങൾ മാത്രം പുറത്ത് വിട്ട് കേരളത്തെ പറ്റിക്കുകയായിരുന്നു. 2024 -ൽ രണ്ടാമത്തെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. സ്ഥലം രജിസ്റ്റർ ചെയ്യാൻ എന്ന പേരിൽ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് നൽകിയത് കോടിക്കണക്കിന് രൂപയാണ് എന്ന വിവരങ്ങളും ഇതോടെ പുറത്തു വന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

