
സർക്കാരിന്റെ പ്രമോഷന് വേണ്ടി പരസ്യ ഇനത്തിൽ അല്ലാതെയും മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെളിവ് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ വി ഡി സതീശനോട് തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് മുഖ്യമന്ത്രിയോട് പോയി ചോദിക്കണമെന്നും ചോദ്യത്തിന് മറുപടി പറയാൻ തയാറല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷനേതാവ് ഉന്നയിച്ച ഏതെങ്കിലുമൊരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചതോടെ അദ്ദേഹം വിഷയം മാറ്റി സംസാരിക്കാനും മാധ്യമ സ്ഥാപനങ്ങളെ അടച്ചാക്ഷേപിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. മുഖാമുഖം പരിപാടിയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
ഏത് സർക്കാർ അധികാരത്തിൽ വന്നാലും പരസ്യങ്ങൾ നൽകാറുണ്ട്. എന്നാൽ പരസ്യ ഇനത്തിൽ അല്ലാതെയും മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം മാധ്യമ സ്ഥാപനങ്ങളെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്. ഇതിന് തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ അത് മുഖ്യമന്ത്രിയോട് പോയി ചോദിക്കണമെന്നും ആണ് അദ്ദേഹം പറഞ്ഞത്. വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചതോടെ മറുപടി പറയാൻ തയാറല്ലെന്നുമായിരുന്നു പ്രതികരിച്ചത്. എല്ലാ മാധ്യങ്ങളേയും അടച്ചാക്ഷേപിച്ചപ്പോൾ ചുരുക്കം മാധ്യമ പ്രവർത്തകർ മാത്രമാണ് പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

