
വിഡി സതീശൻ ആധികാരികമായി കള്ളത്തരങ്ങളും മണ്ടത്തരങ്ങളും വിളിച്ച് പറയുന്ന ഘട്ടങ്ങൾ പലപ്പോഴായി നമ്മൾ കണ്ടിട്ടുള്ളതാണ്. ഇതിനെതിരെ ജനങ്ങൾ തന്നെ രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും വി ഡി സതീശൻ വളരെ ആധികാരികമായി മണ്ടത്തരങ്ങൾ പറയുകയാണ്.
ഇതിനെ സമൂഹമാധ്യമത്തിലും ജനങ്ങൾ പരിഹസിക്കുകയാണ്. ഇങ്ങനെ എന്തൊക്കെയോ വിളിച്ച് പറയുമ്പോൾ അതിനെ ചോദ്യം ചെയ്യാനോ മറിച്ചൊരു വാക്ക് പറയാനോ മാധ്യമ പ്രവർത്തകനും സാധിക്കുന്നില്ല. ഇതിനേയും സമൂഹമാധ്യമത്തിൽ ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. കിരൺ തോമസ് എന്ന ഫേസ്ബുക്ക് അകൗണ്ടിൽ ഇതിനെപ്പറ്റി വ്യക്തമായി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
VD സതീശൻ കോസ്റ്റൽ ഷിപ്പിങ്ങ് പ്രോജക്റ്റിനെപ്പറ്റിയൊക്കെ അടിച്ച് വിടുമ്പോൾ ഞാൻ കരുതിയിരുന്നത് പതിവ് പോലെ ഒരു തള്ളിമറിക്കലിനപ്പുറം ആത്മാർത്ഥമായ ഒന്നല്ലയെന്നതായിരുന്നു. പക്ഷെ ഏഷ്യനെറ്റ് ന്യൂസിൽ വിനു വി ജോണുമായി നടന്ന അഭിമുഖത്തിൽ പാവങ്ങൾക്ക് 1000 കോടി രൂപ കൊടുത്തൽ അത് നാല് മാസത്തിനുള്ളിൽ പല സർക്കിളിലായി കറങ്ങി GST വഴി സർക്കാരിലേക്ക് തിരിച്ച് വരുമെന്നൊക്കെ സതീശൻ കോസ്റ്റൽ ഷിപ്പിങ്ങിനേപ്പറ്റി പറഞ്ഞ അതേ കോൺഫിഡൻസിൽ പറയുമ്പോൾ നമ്മൾ ശരിക്കും പേടിക്കണം . സതീശൻ തള്ളുന്നതല്ല പുള്ളി ആത്മാർത്ഥമായി ഇതൊക്കെ വിശ്വസിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്
പക്ഷെ ഭാവി മുഖ്യമന്ത്രിയോ അല്ലെങ്കിൽ ധനകാര്യ മന്ത്രി യോ ആകുമെന്ന് കരുതപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് ഇത് പോലെ സംസാരിക്കുമ്പോൾ ഒരു കൗണ്ടർ ക്വസ്റ്റ്യൻ പോലും ചോദിക്കാൻ പറ്റാത്തെ മിഴിച്ചിരിക്കുന്ന 8 മണി സൂര്യന്റെ പരിമിതികളാണ് സതീശനേക്കാൾ നമ്മളെ ആശങ്കപ്പെടുത്തേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

