
താൻ ക്യാപ്റ്റനെങ്കിൽ രമേശ് ചെന്നിത്തല മേജറെന്ന് വി.ഡി സതീശൻ. തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെയാരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്ന ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സതീശന്റെ പരിഹാസ മറുപടി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരിഭവവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് ചെന്നിത്തല പ്രതികരിച്ചത്.
താൻ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും തന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഭവം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ ചെന്നിത്തലയുടെ പ്രതികരണം. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും ലീഗിന് ആണെന്നും ചെന്നിത്തല പറയുന്നുണ്ട്.
Also read – “അൻവർ ഉണ്ടെങ്കിൽ എന്ന് ഇനി ആരും പറയില്ല”; അൻവറിനു മുന്നിൽ വാതിൽ അടച്ചെന്ന് വിഡി സതീശൻ
അതേസമയം അൻവറിനു മുന്നിൽ വാതിൽ അടച്ചെന്നും വി ഡി സതീശൻ. അൻവർ ഉണ്ടെങ്കിൽ എന്ന് ഇനി ആരും പറയില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here