10 മിനുറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞത് മറന്നോ ? മുനമ്പം ഭൂമി പ്രശ്‌നത്തിൽ വഖഫ് ബോർഡിനെ പഴിചാരി കൈയൊ‍ഴിയാൻ വി ഡി സതീശന്റെ ശ്രമം

VD Satheesan Under Fire Over Munambam Land Row

മുനമ്പം ഭൂമി പ്രശ്‌നത്തിൽ വഖഫ് ബോർഡിനെ പഴിചാരി, കൈ ഒഴിയാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. മുനമ്പം ഭൂമി, വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെയാണ് നിലപാട് മാറ്റം. സംസ്ഥാന സർക്കാരിന് 10 മിനുറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമെന്ന, വി ഡി സതീശൻ്റെ മുൻ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്

പ്രതിപക്ഷ നേതാവായിരിക്കെ മുനമ്പം ഭൂമി പ്രശ്നത്തിൽ വി ഡി സതീശൻ ആവർത്തിച്ച വാദമാണിത്. മുനമ്പം കേസ് ഹൈക്കോടതിയിലും വഖഫ് ട്രിബ്യൂണലിലും നിലനിൽക്കെ ആയിരുന്നു ഇത്. വഖഫ് ബോർഡ് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു. കുറ്റം മുഴുവൻ വഖഫ് ബോർഡിൻ്റെ തലയിൽ വെച്ച് കൈ ഒഴിയാനാണ് ശ്രമം. നിയമപരമായ നടപടിയാണ് വഖഫ് ബോർഡ് സ്വീകരിച്ചതെന്നും വാഗ്‌ദാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖമന്ത്രി നടത്തുന്നതെന്നും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

ALSO READ: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

വഖഫ് സ്വത്തുക്കൾ ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര വഖഫ് ഭേദഗതിയെ തുടർന്നാണ് മുനമ്പത്തെ 404.76 ഏക്കർ സ്ഥലം വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തത്. നിലവിൽ സുപ്രീംകോടതിയിലും വഖഫ് ട്രിബ്യൂണലിലും, മുനമ്പത്തേത് വഖഫ് ഭൂമിയാന്നെന്ന വാദമാണ് സംസ്ഥാന വഖഫ് ബോർഡ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News