
കേരളം കഴിഞ്ഞ ദിവസം കണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്. എന്നാൽ ഇത്രയും വലിയ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാൻ കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനത്തിനും നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും പിന്നാലെയാണ് ഇ ഡി പിണറായി വിജയൻ്റെ തിരുവന്തപുരത്തെ വാടക വീട്ടിലും പിണറായിയിലെ വീട്ടിലും മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടത്തിയത്. ഈ അരോപണങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയിൽ വച്ച് തന്നെ മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നെങ്കിലും പുച്ഛവും മൗനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്കുണ്ടായത്.
Also read: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കൾ ദുരിതത്തിൽ
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖം തിരിച്ച് കാറിൽ കയറി പോകുകയായിരുന്നു മുഖ്യൻ. എന്നാൽ മാധ്യമങ്ങളോട് അസഹിഷ്ണുതയില്ലാത്ത വി ഡി സതീശൻ എന്ന കള്ളപ്രചാരണങ്ങൾ നിരന്തരം നടത്തുന്ന കോൺഗ്രസ് പി ആറിന് ഏൽക്കുന്ന തിരിച്ചടിയാണ് ഇത്തരം സമീപനങ്ങൾ. മുഖ്യമന്ത്രിയുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

