
വാർത്താ സമ്മേളനത്തിൽ വന്നിരുന്ന് നട്ടാൽ കുരുക്കാത്ത നുണ പറയുന്ന വിഡി സതീശന്റെ കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ അടുത്ത നുണയും കള്ളമാണെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.
പ്രിയപ്പെട്ട സതീശൻ സർ അറിയുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞു അങ്ങ് നടത്തിയ വാർത്താ സമ്മേളനത്തിൽ 100 ദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ ഒരു നുണ കടന്നു കൂടിയിട്ടുണ്ട്. ഒന്നെങ്കിൽ സാറിനെ ആരോ പറഞ്ഞു പറ്റിച്ചത് അല്ലെങ്കിൽ സാർ തന്നെ തട്ടി വിട്ടത്. എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വരികൾ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാണിക്കുന്നുണ്ട്. ‘’സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളര്‍ കോഡുകള്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. 80 ശതമാനത്തിലധികം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പച്ച, 50 മുതല്‍ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നല്‍കും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ 100 ദിവസത്തിനകം വിവിധ വകുപ്പുകള്‍ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.’’ എന്നുമാണ് ഫേസ്ബുക്കിൽ കുറിപ്പിൽ വ്യക്തമാക്കിയ സതീശന്റെ പുതിയ നുണ.
100 ദിന കർമ്മ പരിപാടി കഴിഞ്ഞ സർക്കാരിന്റെയും കാലത്ത് ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത് പൊതുജനങ്ങൾക്ക് മോണിറ്റർ ചെയ്യാൻ ഓപ്പൺ പോർട്ടലും ഉണ്ടായിരുന്നു. അതായത് താങ്കൾ രാജ്യത്ത് ആദ്യമായി തുടങ്ങിയ പോർട്ടൽ എന്ന് പറയുന്നത് കഴിഞ്ഞ സർക്കാരിന്റെ സംഭാവനയാണെന്നതാണ് ഇതിലെ യാഥാർഥ്യം.
കഴിഞ്ഞ സർക്കാർ തുടങ്ങിയതല്ല ഞങ്ങൾ തുടങ്ങിയത് എന്ന് പറഞ്ഞും പിടിച്ചു നിൽക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാർ ഉപയോഗിച്ച അതേ പോർട്ടൽ അഡ്രസ് തന്നെയാണ് താങ്കളുടെ സർക്കാരും ഉപയോഗിക്കുന്നത്, പോർട്ടൽ കഴിഞ്ഞ തവണ ഉണ്ടാക്കിയ അതേ ഡിജിറ്റൽ യൂനിവേഴ്സിറ്റി തന്നെയാണ് ഇപ്പോഴും അത് കൈകാര്യം ചെയ്യുന്നത്.
വിഡി സതീശൻ സാറിന്റെ പോർട്ടലിൽ ക്ലിക്ക് ചെയ്താൽ 100 ദിന കർമ്മ പരിപാടിയുടെ വിവരങ്ങൾ കാണാം.
ഇനി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നൂറ് ദിന കർമ്മ പരിപാടിയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നുണ്ട്.
ഈ ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുള്ള അതേ പോർട്ടൽ അഡ്രസ്സ് തന്നെയാണ് താങ്കൾ ഇപ്പോൾ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച പോർട്ടൽ. മുൻപ് ഈ പോർട്ടലിലെ അപ്ഡേറ്റിനെ കുറിച്ച് നിരന്തരം വാർത്തകൾ ചെയ്ത മനോരമയ്ക്കും മറ്റ് മാധ്യമങ്ങൾക്കും ഇതൊന്നു സാറിനോട് ചോദിക്കാമായിരുന്നു. മാറ്റം ആഗ്രഹിച്ച ജനങ്ങൾക്ക് അർഹിച്ച ആളെ തന്നെ കിട്ടിയിട്ടുണ്ട്. അനുഭവിക്കുക തന്നെയെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

