വി ഡി സതീശന്റെ അടുത്ത നുണ: രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസുകാർ അക്രമാസക്തരായിട്ടില്ലെന്ന വാദം തെറ്റ്

v d satheesan

രാഹുൽ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഒരിടത്തും അക്രമാസക്തരായിട്ടില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാദം തെറ്റ്. രാജ്യവ്യാപകമായി 2022-ൽ നടന്ന പ്രതിഷേധങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾക്ക് തീയിട്ടും പൊതുമുതൽ നശിപ്പിച്ചും ആയിരുന്നു അന്നത്തെ കോൺഗ്രസ് സമരം.

2022-ൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. തെലങ്കാനയിൽ നിരവധി വാഹനങ്ങൾ കോൺഗ്രസ് പ്രവർത്തകർ അഗ്നിക്കിരയാക്കി.

ഹൈദരാബാദിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും, കർണാടകയിൽ അക്രമാസക്തമായ രീതിയിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ, ട്രെയിനുകൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങളും അക്കാലത്ത് നടന്നിരുന്നു.

ALSO READ: മഴയത്ത് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ടു; കൊല്ലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

2025-ൽ ഭൂപേഷ് ബാഗലിനെ ഇ.ഡി. ചോദ്യം ചെയ്ത ഘട്ടത്തിൽ, കോൺഗ്രസ് പ്രവർത്തകർ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ സമരങ്ങൾ അക്രമാസക്തമായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യുന്നതാണ്. കോൺഗ്രസ് സമരങ്ങളുടെ സത്യാവസ്ഥ ഇതെന്നിരിക്കെ ആണ് മുഖ്യമന്ത്രി സത്യം മറച്ചുവെച്ച് വ്യാജപ്രചാരണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News