യുഡിഎഫിൽ തർക്കം മുറുകുന്നു; എൻ ശേഷാദ്രിനാഥിനെ ശുപാർശ ചെയ്തത് വി ഡി സതീശൻ, പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെ സി വേണുഗോപാൽ

vd satheesan

തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥിനെ ശുപാർശ ചെയ്തത് മുഖ്യമന്ത്രി വി ഡി സതീശൻ. കഴിഞ്ഞ ദിവസം തന്നെ ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് പി എം നിയാസ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നിൽ കെ സി വേണുഗോപാലാണെന്നാണ് വിവരം. ആഭ്യന്തരമന്ത്രിക്ക് പരാതി കൈമാറിയതും ഇതിൻ്റെ ഭാഗമാണ്.മുഖ്യമന്ത്രിയെ മറികടന്നാണ് ആഭ്യന്തരമന്ത്രിക്ക് പി എം നിയാസ് പരാതി നൽകിയത്.

അതേസമയം, ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ കലഹം രൂ​ക്ഷമായി തുടരുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ശ്രേഷാദിനാഥിനെ ശുപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. വിമർശനം ഉന്നയിച്ചതിന് പിന്നലെയാണ് പരാതി.

also read:തെരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രേഷാദിനാഥിന്റെ നിയമനം; നടപടി പിൻവലിക്കാൻ പിഎം നിയാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും

വിരമിച്ച ജില്ലാ ജഡ്ജിയാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ. തെര‍ഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ ഷാജഹാൻ മാ‍‍‍‍ർച്ച് 31ന് വിരമിച്ചിരുന്നു. വിരമിക്കും മുമ്പേ ജില്ലാ ജഡ്ജിയുമായിരുന്ന എംജി സനൽകുമാറിനെ കമ്മീഷണറായി എൽഡിഎഫ് ശുപാ‍ർശ ചെയ്തിരുന്നു. എന്നാൽ ആ ശുപാ‍‍ർശ അം​ഗീകരിച്ചില്ല.രണ്ടു മാസം സംസ്ഥാനത്ത് തെരഞ്ഞടുപ്പ് കമ്മീഷണറില്ലായിരുന്നു. 30 തദ്ദേശ വാ‍ർഡുകളിലെ തെരഞ്ഞെടുപ്പടക്കം പ്രതിസന്ധിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News