
വിവാദ പരാമർശം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് അറിയാമല്ലോയെന്നുമായിരുന്നു വി ഡി സതീശന്റെ പരിഹാസം. ആ പണം സർക്കാരിനുതന്നെ കിട്ടുമെന്നും
സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകുമെന്നുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. സതീശന്റെ ഈ വാക്കുകൾ കേരളത്തിലുടനീളം ഇതിനോടകം തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.
അതേസമയം, സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

