കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര്: എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാൻ അവസരം ഒരുക്കണമെന്ന് വി ഡി സതീശൻ

VD Satheeshan

സംസ്ഥാനത്ത് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസിൽ ഇതിനോടകം തന്നെ തർക്കങ്ങൾ രൂക്ഷമായി കഴിഞ്ഞു. ഇതിനിടെ എംഎൽഎമാർക്ക് അഭിപ്രായം രഹസ്യമായി അറിയിക്കാൻ അവസരം ഒരുക്കണമെന്ന് ആണ് വി ഡി സതീശൻ പറയുന്നത്. എംഎൽഎമാരുടെ അഭിപ്രായം പ്രത്യേകമായി കേൾക്കണമെന്നും ആണ് ആവശ്യം. നിരീക്ഷകർ അല്ലാത്തവർ അഭിപ്രായം കേൾക്കേണ്ടെന്നും ആണ് നിലപാട്.

അതേസമയം ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്ന് ആണ് വി ഡി പക്ഷത്തിന്റെ അഭിപ്രയം. എംഎൽഎമാരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ദീപാ ദാസ് മുൻഷി ഉണ്ടാകാൻ പാടില്ലെന്നും ആവശ്യത്തിൽ പറയുന്നു. ഇതിനോടകം തന്നെ മല്ലികാർജുൻ ഖാർഗെയുമായി വി ഡി സതീശൻ സംസാരിച്ചു.

അതേസമയം എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് കേരളത്തിലെത്തും. ഇവർ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടും. കൂടാതെ ഘടകക്ഷി നേതാക്കളുടെയും എംപിമാരുടെയും അഭിപ്രായം തേടുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനുശേഷം നാളെ നിരീക്ഷകരുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം ചേരും.

ALSO READ: ‘ജയം യുഡിഎഫിന്റെ നേട്ടമല്ല’; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ജി സുകുമാരൻ നായർ

മുകുൾ വാസ്നിക്കും അജയ് മാക്കനും ദില്ലിയിൽ തിരിച്ചെത്തി എഐസിസിക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതിനിടയിൽ സണ്ണി ജോസഫ്, വി ഡി സതീശൻ, കേരളത്തിൽ നിന്നുള്ള എഐസിസി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി ഹൈക്കമാൻഡ് പ്രത്യേക ചർച്ചയും നടത്തും. ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News