
കള്ളങ്ങൾ പറയുകയെന്നതാണ് വിഡി സതീശൻ്റേയും പ്രതിപക്ഷത്തിൻ്റേയും പ്രധാന ജോലി. കള്ളങ്ങൾകൊണ്ട് പണിത ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുകയും പതിവാണ്. അത്തരത്തിൽ കാലങ്ങൾക്ക് മുന്നേ തന്നെ തകർത്തെറിഞ്ഞ ഒരു കള്ളമാണ് മുഖ്യമന്ത്രി പിണറായി വിജയൻ 1977 ൽ ആർഎസ്എസ് വോട്ട് വാങ്ങി വിജയിച്ചു എന്നത്. എത്രയൊക്കെ മറുപടി കൊടുത്തിട്ടും പിന്നേയും അതേ കള്ളം തന്നെ അടിച്ചിറക്കുകയാണ് കോൺഗ്രസ്.
ഇന്നും പ്രതിപക്ഷ നേതാവ് അതേ കള്ളം അടിച്ചിറക്കി. സ്വന്തം ഡീലിൻ്റെ കാര്യം മറച്ചുവയ്ക്കാനാണ് ഇത്തരമൊരു ആരോപണവുമായി വിഡി സതീശൻ വീണ്ടും വന്നത്. മുന്നേ വന്ന ആരോപണങ്ങളെല്ലാം തകർത്തെറിഞ്ഞതാണ്. കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭാരവാഹിയായിരുന്നു പിണറായി വിജയൻ എന്ന പ്രചാരണമാണ് നടന്നത്.
എന്നാൽ അപ്പോൾ കൂത്തുപറമ്പിലെ സ്ഥാനാർഥിയായ പിണറായി വിജയൻ എങ്ങനെയാണ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭാരവാഹിയാവുക എന്ന ചോദ്യത്തിനും കോൺഗ്രസിന് മറുപടിയില്ല. അന്ന് പ്രചരിപ്പിച്ച ഒരു ഫെയ്ക് പോസ്റ്ററും കൈയോടെ പൊളിച്ചെറിഞ്ഞിരുന്നു. 1977 ലേതെന്ന് പറഞ്ഞാണ് പോസ്റ്റർ പ്രചരിച്ചത്. എന്നാൽ ഈ പറയുന്ന കാലത്ത് ബിജെപിയോ എൽഡിഎഫോ ഇല്ലെന്നാണ് മറ്റൊരു വസ്തുത. ഇവരീപ്പറയുന്ന ജനതാസംഘ് അടിയന്താരവസ്ഥയ്ക്ക് ശേഷം ഇല്ലെന്നതും ജനതാപാർട്ടിയുമായി ലയിച്ചിരുന്നെന്നതും മറ്റൊരു വസ്തുതയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

