കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകുന്നതിനിടയിൽ ഫേസ്ബുക്ക് പോസ്‌റ്റുമായ് വി ഡി സതീശൻ

V D Satheeshan CM demad

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ചുള്ള തർക്കം തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പരസ്യപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് വി ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റ്. 102 സീറ്റുമായി കോൺഗ്രസ്സും യു.ഡി.എഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത് എന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം കുറിച്ചു.

രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടന്നതായും ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല എന്നും അദ്ദേഹം എഴുതി. പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം എന്നും അത്തരം നടപടികളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്നും അദ്ദേഹം കുറിച്ചു.

Also read: കോൺഗ്രസ്സിൽ മുഖ്യമന്ത്രി പോര് തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പ്രകടനങ്ങൾ വിലക്കി കെപിസിസിയുടെ സർക്കുലർ

കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വിഡി സതീശൻ – കെസി വേണുഗോപാൽ പക്ഷങ്ങളുടെ പോരാട്ടം വഷളായതിനിടയിലാണ് സതീശന്റെ പോസ്റ്റ്. സംസ്ഥാനത്ത് വിഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ പ്രകടനങ്ങൾ വിലക്കി കൊണ്ടുള്ള സർക്കുലർ കെപിസിസി ഇറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News