‘മഴ നിന്നിട്ടും നുണ പെയ്യുന്നു’; തൃശൂർ ​​ദുരന്തമെന്ന പേരിൽ വിഡി സതീശൻ പ്രചരിപ്പിച്ച വ്യാജ ചിത്രത്തിനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം

vd satheesanfake photo

വി‍ഡി സതീശന് നുണ പറയാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. നാടിനെ നടുക്കിയ തൃശൂർ സ്ഫോടനത്തിന് പിന്നാലെ വിഡി സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം മറ്റൊരു വെടിക്കെട്ടിൻ്റേതാണെന്ന് നാം കണ്ടതാണ്. ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്ന തരത്തിൽ ഇത്തരം ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

ഇതിനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത ​ഘട്ടത്തിലാണ് വിഡി സതീശൻ നുണകൾ കൊണ്ട് കൊട്ടാരം പണിതത്. നുണകൾ പറയാത്ത ഒരു ദിവസം പോലും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇത്തരം നടപടികൾ തുടരുന്നത് എന്ത് തരം രാഷ്ട്രീയമാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

Also read: തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റേതെന്ന പേരിൽ വ്യാജചിത്രം പ്രചരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മഴ നിന്നിട്ടും നുണ മരം പെയ്യുന്നു എന്നുൾപ്പെടെയാണ് ജനങ്ങൾ ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് കിറിക്കുന്നത്. ഒരു ദിവസമെങ്കിലും കള്ളം പറയാതിരുന്നാൽ എന്തോ വിഷമം പോലെയാണ് വിഡി സതീശനെന്നും കമൻ്റ് ബോക്സുകളിൽ ജനങ്ങൾ കുറിക്കുന്നുണ്ട്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദാരുണമായ സംഭവത്തിലും ഇത്തരം കള്ളങ്ങൾ പറയുന്നതും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും മോശമല്ലെ പ്രതിപക്ഷ നേതാവേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News