വലതുപക്ഷം ഭരിച്ച ഇരുണ്ടകാലത്തെ ഭൂമി കയ്യേറ്റം തുറന്നുകാട്ടി സതീശന്റെ പഴയ പോസ്റ്റ്

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനവും ജനക്ഷേമവും ചർച്ചാവിഷയമാക്കി ഇടതുപക്ഷം മുന്നേറുന്നതിൽ വിറളി പിടിച്ച പ്രതിപക്ഷം അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ്.എന്നാൽ ഒരു ദശകം മുൻപ് കേരളത്തെ ഗ്രസിച്ചിരുന്ന യുഡിഎഫ് ഭരണമെന്ന ഇരുണ്ടകാലത്തെ തുറന്നു കാട്ടുകയാണ് 2016 ഇൽ ഇന്നത്തെ പ്രതിപക്ഷനേതാവായ വി ഡി സതീശൻ ഇട്ട ഫേസ്ബുക് കുറിപ്പ്.

പറവൂർ നിയോജകമണ്ഡലത്തിലെ പുത്തൻവേലിക്കര വില്ലേജിലും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മടത്തുംപടി വില്ലേജിലും ഐ.ടി പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു ആണ് എംഎൽഎ ആയിരുന്ന സതീശന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള കുറിപ്പ്. സർക്കാർ ഏറ്റെടുത്ത കൃഷി യോഗ്യമായ മിച്ചഭൂമി ഭൂമാഫിയക്ക് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പദ്ധതിയുടെ മറവിൽ നടക്കുന്നതെന്നായിവരുന്നു സതീശന്റെ ആരോപണം.

ഏകദേശം 1600 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ച വിവരങ്ങൾ പ്രദേശത്തെ ജനപ്രതിനിധികൾക്ക് പോലും അറിയിക്കാതെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എം.എൽ.എ ആരോപിച്ചു. വി.ഡി. സതീശൻ എം.എൽ.എയുടെ ആരോപണമനുസരിച്ച്, ഈ ഭൂമി മുൻപ് ബിനാമി ഇടപാടുകൾക്ക് ശേഷം ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുത്തതും കൃഷിക്ക് അനുയോജ്യമായ പാടശേഖരവുമാണ്. ഇതിനാൽ തന്നെ പദ്ധതി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തെയും പരിസ്ഥിതി മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെnന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read: ‘കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കൂടാതെ, സമാന വിഷയങ്ങളിൽ കോടതി ഇടപെടലുകളും റവന്യൂ അധികാരികളുടെ പ്രതികൂല റിപ്പോർട്ടുകളും നിലനിൽക്കുമ്പോൾ, പദ്ധതി വീണ്ടും മുന്നോട്ട് പോകുന്നത്എങ്ങനെയെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു. സ്വന്തം മണ്ഡലത്തിൽ നടക്കുന്ന പരിസ്ഥിതിനശീകരണവും ഭൂമാഫിയ വിളയാട്ടവും ഒരു ഭരണകക്ഷി പ്രതിനിധിയെ പോലും നിസ്സഹായാനക്കും വിധം മുന്നോട്ട് നീങ്ങിയത് അന്നത്തെ വലതുപക്ഷ ഭരണം എത്രയധികം ക്രിമിനൽമവൽക്കരിക്കപ്പെട്ടതായിരുന്നു എന്നതിനോട് നേർക്കാഴ്‌ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News