സാന്റിയാഗോ മാര്‍ട്ടിന്റെ 50 കോടി; ഉത്തരം മുട്ടി വിഡി സതീശന്‍

സാന്റിയാഗോ മാര്‍ട്ടിന്‍ കോണ്‍ഗ്രസ്സിന് 50 കോടി ഇലക്ടറല്‍ ബോണ്ട് നല്‍കിയ വിഷയത്തില്‍ ഉത്തരം മുട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാന്റിയാഗോ മാര്‍ട്ടിനെതിരെ കോണ്‍ഗ്രസ് സമരം ചെയ്തിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.

ALSO READ: വടക്കന്‍ കൊറിയ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു; ബീജിംഗില്‍ ചര്‍ച്ച

സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന വ്യക്തി എതിരെ അല്ല സമരം ചെയ്തത്. ഞങ്ങള്‍ സമരം ചെയ്തത് ലോട്ടറി മാഫിയ എതിരെയാണ്. ഇലക്ട്രല്‍ ബോണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരട്ടെ അപ്പോള്‍ പറയാമെന്നും മാത്രമാണ് ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചത്.

ALSO READ: അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റിന്റെ പ്രത്യേകതകളുമായി എംവിഡി

സാന്റിയാഗോ മാര്‍ട്ടിന്‍ കോണ്‍ഗ്രസിന് 50 കോടി കോഴ നല്‍കിയത് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ്. ഇലക്ട്രല്‍ ബോണ്ട് രൂപത്തിലാണ് കോണ്‍ഗ്രസ് തുക കൈപ്പറ്റിയത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തി വ്യാജ ലോട്ടറിക്കെതിരെ പോരാടുന്നവര്‍ എന്ന് പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ച വി.ഡി സതീശന്റെയും കോണ്‍സിന്റെയും ഇരട്ടത്താപ്പാണ് ഇതോടെ പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News