
വയനാട് ദുരന്ത സമയത്ത് പിരിച്ച പണം കോൺഗ്രസ്സും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴുക്കുന്നു എന്ന ആരോപണങ്ങൾക്കിടയിൽ വയനാട്ടിലെ വീട് നിർമാണത്തെ പറ്റിയുള്ള ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൂരൽമലയിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിനുള്ള വീടുകളുടെ പണി തുടങ്ങാത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് മുന്നിൽ ഉരുണ്ടുകളിച്ച് തടിതപ്പി സതീശൻ.
നിർമാണസ്ഥലത്ത് ഏരിയ തിരിച്ച് വീടുപണിക്കുള്ള സ്ഥലം വിഭജിച്ചു തുടങ്ങി എന്ന് പറഞ്ഞൊഴിയാണ് ശ്രമിച്ച സതീശന് പക്ഷെ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ കൊടുത്തോ എന്ന ചോദ്യത്തോട് എല്ലാം നടക്കുന്നുണ്ടെന്ന നിങ്ങൾ എന്തിനാണ് ഇതിന് പിറകെ പോകുന്നതെന്നും ഉള്ള ഒഴുക്കൻ നടപടിയായിരുന്നു സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.സർക്കാർ സ്ഥലം തരാത്തത് കൊണ്ടാണ് വീട് നിർമ്മാണം വൈകിയതെന്ന തന്റെ നിലപാട് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, താൻ സ്ഥലം ആവശ്യപ്പെട്ടത് സർവകക്ഷിയോഗത്തിലല്ല സെക്രട്ടേറിയറ്റിൽ വച്ചാണ് എന്നും അത് കൈരളിക്കെങ്ങനെ അറിയാൻ കഴിയും എന്നുമുള്ള പുതിയ ന്യായീകരവുമായി സതീശൻ രംഗത്തെത്തി.
Also Read: കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റിന് ദേശീയ അംഗീകാരം
നേരത്തെ, സർക്കാർ ഭൂമി തരാൻ വൈകിയത് കൊണ്ടാണ് കോൺഗ്രസിന്റെ ഭവന നിർമ്മാണ പദ്ധതി വൈകിയതെന്ന ന്യായം പൊളിഞ്ഞിരുന്നു. സർക്കാർ ആർക്കും സ്ഥലം അനുവദിച്ചു കൊടുക്കുമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്നും മാത്രമല്ല കോൺഗ്രസ് അങ്ങനെ ഒരാവശ്യം ഉന്നയിച്ചിട്ടില്ലെന്നും കെട്ടിട നിർമ്മാണത്തിന് അനുമതി തേടി ഒരു അപേക്ഷ പോലും തദ്ദേശ സ്ഥാപനങ്ങളിൽ വന്നിട്ടില്ല എന്നും വ്യക്തമായതോടെ ആ നുണ പൊളിയുകയായിരുന്നു.
കോൺഗ്രസ് ദുരിതബാധിതരോട് കാട്ടിയ വഞ്ചനയിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ കോൺഗ്രസിന്റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കും എന്നും അത് തങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശൻ ഭീക്ഷണിപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

