
ഡിസിസി അധ്യക്ഷനും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അന്തരിച്ച വിവി പ്രകാശിനെ അവഹേളിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം നിലമ്പൂരില്‍ സജീവ ചര്‍ച്ചയാകുന്നു. യുഡിഎഫിലെ പ്രധാന നേതാക്കള്‍ക്കും സതീശന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി
ഉണ്ട്:
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വിവി പ്രകാശ്. തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുമ്പേ അദ്ദേഹം മരണപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയാണെന്ന് പ്രകാശന്‍ അനുകൂലികള്‍ ഇന്നും വിശ്വസിക്കുന്നു.
ALSO READ: “ലോജനതയ്ക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടത്”: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
പ്രകാശിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഇതുവരെ ആര്യാടന്‍ ഷൗക്കത്ത് പോയിട്ടില്ല. ഈ വിവാദം മണ്ഡലത്തില്‍ ആകെ പടരുന്ന ഘട്ടത്തിലാണ് പ്രകാശിന്റെ കുടുംബത്തെ ആകെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രതികരണം.
ALSO READ: വാന്‍ ഹായ് 503 അപകടം; കപ്പല്‍ ഉടമയെയും ക്യാപ്റ്റനെയും പ്രതി ചേര്‍ത്ത് കേസെടുത്തു
സതീശന്റെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനൈ മുറിവേല്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫിലെ പ്രധാന നേതാക്കള്‍ക്കും സതീശന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിന്റെ പരസ്യ
പ്രചരണത്തിന്റെ സമാപന ദിവസം തന്നെ സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. അതേസമയം ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് കഴിഞ്ഞദിവസം ബി വി പ്രകാശിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here