
കിഫ്ബിയുടെ ഭാവിയെക്കുറിച്ച് ഇപ്പോൾ മറുപടി പറയാനാവില്ലെന്ന് വി ഡി സതീശൻ. എല്ലാം ഒന്നിച്ച് മറുപടി പറയാൻ കഴിയില്ലല്ലോ. കിഎഫ്ബിയുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എന്ത് ചെയ്യാൻ കഴിയും എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും വി ഡി സതീശന്റെ വാക്കുകൾ.
അതേ സമയം, സംസ്ഥാന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് കോൺഗ്രസ് സർക്കാർ ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കടമെടുപ്പിലൂടെ ഉണ്ടായ വികസന നേട്ടത്തെക്കുറിച്ച് വിസ്മരിച്ചു കൊണ്ടാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്.
കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്നു. 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ടിൽ തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായ വിലയിരുത്തലുകൾ, പത്ത് വർഷത്തിനിടെ കേരളത്തിലെ അടിസ്ഥാന വികസന രംഗത്ത് കേരളത്തിലുണ്ടായ വൻ വളർച്ച മറച്ചുപിടിച്ചു.
നിയമസഭയിൽ ധവള പത്രത്തിന് എതിരെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ധവളപത്രം തയ്യാറാക്കുന്നതിൽ നടന്നത് നടപടിക്രമങ്ങളുടെ ലംഘനം, തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

