
കേരളത്തിൽ കോൺഗ്രസിൻ്റെ പ്രധാന ശത്രുക്കൾ കോൺഗ്രസ് തന്നെയാണ്. പരസ്പരമുള്ള തമ്മിൽത്തല്ലും കുതികാൽ വെട്ടും അവർക്ക് ഒരിക്കലും അവനസാനിപ്പിക്കാൻ പറ്റുന്നതല്ല. പഴയ ഉമ്മൻ ചാണ്ടി സർക്കരിനെതിരെ ഏറ്റവും വലിയ പടയൊരുക്കം നടത്തിയത് അതേ കോൺഗ്രസും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ്. ഉമ്മൻചാണ്ടിയെ യോതൊരു രാഷ്ട്രീയ മര്യാദകളുമില്ലാതെ പലപ്പോഴായി ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഇതേ വി ഡി സതീശനും മറ്റ് നേതാക്കളുമാണ്. മുതിർന്ന കോൺഗ്രസ് നോതാവും മന്ത്രിയുമായിരുന്ന കെസി ജോസഫ് തന്നെ ഒരു വാർത്താ സമ്മേളനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
അന്നത്തെ കോൺഗ്രസ് സർക്കാരിനെതിരെ കെപിസിസി ആറ് വൈസ് പ്രസിഡന്റുമാരിൽ ഒരാളായ വിഡി സതീശൻ പ്രതിസന്ധിയിലാക്കിയതിനേയും ആക്ഷേപിക്കുന്നതിനേയും പറ്റി അദ്ദേഹം തുറന്നടിക്കുന്നുണ്ട്. അന്നേ അധികാര മോഹിയായ വിഡി സതീശൻ അന്നത്തെ സർക്കാരിനെതിരെ പടയൊരുക്കം നടത്തിയാതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാവരുടേയും കുതികാൽ വെട്ടി അധികാരത്തിൽ എത്തണമെന്ന് ആഗ്രഹിച്ച് വിഡി സതീശൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വലിയ രീതിയിൽ നടത്തിയിരുന്നു. ഇത് തുറന്ന് പറഞ്ഞ കെസി ജോസഫിനെതിരേയും പിന്നീട് വിഡി സതീശൻ രംഗത്ത് വന്നു. ആരാണ് യുഡിഎഫ് സർക്കാരിനെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നതെന്നത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട് എന്നതുൾപ്പെടെയുള്ള രൂക്ഷവിമർശനങ്ങളും കെസി ജോസഫ് ഉന്നയിക്കുന്നുണ്ട്.
Also read: അടിയോടടിയേ…! കണ്ണൂരിൽ കോൺഗ്രസ്സ് നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും പോർവിളിയും
കെ മുരളീധരനും ഒരു പൊതുചടങ്ങിൽ ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് കൊണ്ട് സംസാരിക്കുന്നതും കേരളം കണ്ടതാണ്. ഇതിനൊക്കെ ശേഷമാണ് ഇപ്പോൾ ഈ നേതാക്കളെല്ലാം ഉമ്മൻചാണ്ടിയേയും അന്നത്തെ യുഡിഎഫ് സർക്കാരിനേയും മഹത്വ വൽക്കരിച്ച് രംഗത്ത് വരുന്നത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാനും ഏതറ്റം വരെ പോകാനും തയ്യാറായി നിൽക്കുന്നവരാണ് ഇന്നത്തെ പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

