
കെ സുധാകരനും പിജെ കുര്യനും രമേശ് ചെന്നിത്തലയെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ ആകെ വെട്ടിലായിരിക്കുന്നത് വിഡി സതീശനാണ്. കേരളത്തിലെ ജനതയ്ക്ക് ഒരിക്കലും പറ്റാത്ത ഒരു അബദ്ധമാണ് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നത്. എന്നാൽ സ്വപ്ന ലോകത്തെ ബാലഭാസ്കരന്മാരായ കോൺഗ്രസുകാർ അധികാരമോഹത്തിൽ ആരായിരിക്കണം മുഖ്യമന്ത്രി എന്ന വിഷയത്തിൽ അടി തുടങ്ങി.
വിഡി സതീശനും രമേശ് ചെന്നിത്തലയും കിട്ടാത്ത മുഖ്യമന്ത്രിക്കുപ്പായം ഇപ്പോഴേ തയ്ച്ചു വയക്കുകയും ചെയ്തു. കെ സുധാകരന് പിന്നാലെ പിജെ കുര്യൻ കൂടി രമേശ് ചെന്നിത്തലയെ പിന്താങ്ങിയപ്പോൾ പ്രതിപക്ഷ നേതാനവിൻ്റെ എല്ലാ നിലയും തെറ്റാൻ തുടങ്ങി. ഇപ്പോൾ ഓരോരുത്തരും സ്വന്തം താല്പര്യപ്രകാരം പറയുന്നുവെന്നാണ് വിഡി സതീശൻ പിജെ കുര്യൻ്റെ പരാമർശത്തിൽ പ്രതികരിച്ചത്. അങ്ങനെയൊരു ചർച്ചയില്ലത്രേ, പിന്നെങ്ങെനയാണ് പ്രതിപക്ഷ നേതാവേ ഇവരെല്ലാവരും ഇതേ കാര്യം പറയുക? ഇങ്ങനെയൊരു കാര്യം വരുമ്പോൾ പിജെ കുര്യൻ്റെ പരാമർശത്തെ തള്ളാതെ വിഡി സതീശന് വേറെ വഴിയില്ലല്ലോ.
താനും കൂടി പടയൊരുക്കം നടത്തിപ്പോയില്ലേ. തൻ്റെ മുഖ്യമന്ത്രി മോഹത്തിന് അറുതിയാകുമോ ഇതൊക്കെ എന്ന ആശങ്കയും വിഡി സതീശനുണ്ട്. കെ സുധാകരൻ ഇന്നലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തലയെ പിന്താങ്ങി രംഗത്ത് വന്നത്. കെ സുധാകരന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിൽ വിഡി സതീശനോടും കെസി വേണുഗോപാലിനോടുമുള്ള എതിർപ്പ് കാരണമാണ് കെ സുധാകരൻ രമേശ് ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണ നൽകിയത്. എന്തൊക്കെയായാലും സ്ഥാനാർഥി നിർണയത്തിന് ശേഷം വന്ന പുതിയ പ്രശ്നത്തിൽ വെട്ടിലായിരിക്കുകാണ് കോൺഗ്രസും അതിലുപരി വിഡി സതീശനും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

