‘കരയല്ലേ…! ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ’; തെരുവിന്റെ മോൻ: ജാമ്യത്തിന് പിന്നാലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറക്കി വേടൻ

Theruvinte Mon

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച റാപ്പർ വേടൻ തന്റെ പുത്തൻ ​ഗാനത്തിന്റെ ടീസർ പുറത്തിറക്കി. മോണലോവ എന്ന വേടന്റെ ഒരു ​ഗാനവും ഇന്നലെ പുറത്തിറങ്ങിയിരുന്നു. ‘കരയല്ലെ നെഞ്ചേ കരയല്ലെ നീ… ഇന്നു വീണ് മുറിവ് നാളെ അറിവല്ലേ’ എന്ന വരികളാണ് ടീസറിൽ പുറത്തു വിട്ടിരിക്കുന്നത്.

‘തെരുവിന്റെ മോൻ’ എന്ന് പേരിട്ടിരിക്കുന്ന ​ഗാനത്തിന്റെ ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ച് ഇരുണ്ട ഇടവഴിയിലൂടെ നടക്കുന്നതായാണ് വേടൻ പ്രത്യക്ഷപ്പെടുന്നത് . 30 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. സൈന മ്യൂസിക് ഇൻഡീ ആണ് മ്യൂസിക് ലേബൽ. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

Also Read: റെട്രോയിൽ ആരാധകരെ കാത്തിരിക്കുന്ന 15 മിനിറ്റ് സിം​ഗിൾ ഷോട്ട്; സ്പെഷ്യൽ മൊമന്റായിരിക്കും അതെന്ന് സൂര്യ

മോണലോവ എന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേടന്റെ പാട്ടിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2.27 മിനിറ്റ് ദൈർഘ്യമുള്ള പാട്ട് തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ വിശേഷിപ്പിക്കുന്നത്. ഈ പാട്ട് പല വേദികളിലും മുമ്പേ തന്നെ പാടിയിരുന്നു. ഇതിന്റെ പൂർണപതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News