ഇടുക്കിയിൽ സർക്കാർ വാര്‍ഷികാഘോഷ പരിപാടിയില്‍ റാപ്പർ വേടൻ പാടും

vedan

ഇടുക്കിയിൽ സർക്കാർ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിൽ റാപ്പർ വേടൻ പരിപാടി അവതരിപ്പിക്കും. എന്റെ കേരളം പ്രദര്‍ശന മേളയിലാണ് തിങ്കളാഴ്ച വൈകിട്ട് റാപ് ഷോ നടത്തുന്നത്. വാഴത്തോപ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിയിൽ രാത്രി 8 മണിക്ക് പരിപാടി നടക്കും. മുമ്പ് റാപ് ഗായകൻ വേടന്റെ പരിപാടി വിവാദത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

ALSO READ : ‘കോണ്‍ഗ്രസ് ഞങ്ങളെ ചതിച്ചു, ദിവസവും വീട്ടിലേക്ക് കടക്കാർ എത്തുന്നു’; പാര്‍ട്ടിക്കെതിരെ വീണ്ടും എന്‍എം വിജയൻ്റെ കുടുംബം

അതേസമയം യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്ന കരുത്തുറ്റ പാട്ടുകളാണ് വേടൻ്റേത് എന്നും വേടനെ വേട്ടയാടുന്ന നിലപാട് സർക്കാരിനില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്നും തെറ്റുതിരുത്തിയ വേടന് അവസരം കൊടുക്കണമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : ‘സിപിഐഎമ്മും കോൺഗ്രസും അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന; ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News