
തായ്‌ലന്‍ഡിലും മ്യാന്‍മാറിലുമുണ്ടായ വമ്പന്‍ ഭൂമികുലുക്കത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോള്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നുള്ള ഒരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ജനറല്‍ ഹോസ്പിറ്റലിന് പുറത്ത് നടന്ന ഒരു പ്രസവ ശസ്ത്രക്രിയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വെള്ളിയാഴ്ച കനത്ത ഭൂചലനമുണ്ടാകുന്നതിനിടയില്‍ യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടക്കുകയായിരുന്നു. ഇതിനിടയില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതിന് മുമ്പ് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങേണ്ട സ്ഥിതിയുണ്ടായി. മെഡിക്കല്‍ സംഘം യുവതിയെ ചുമന്ന് പുറത്ത് കൊണ്ടുവന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ചുറ്റും സുരക്ഷ ഒരുക്കിയതിന് പിന്നാലെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇതില്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന യുവതിയെ കാണാം. ചികിത്സയില്‍ തുടരുന്ന ഡോക്ടര്‍മാരും മറ്റ് രോഗികളുടെ സ്‌ട്രെച്ചറുകള്‍ നിരത്തി ഇട്ടിരിക്കുന്നതെല്ലാം ദൃശ്യങ്ങളില്‍ കാണാം.
ശസ്ത്രക്രിയ്ക്ക് ശേഷം വയറു അടയ്ക്കുന്നതിന് മുമ്പ് ഓപ്പറേഷന് തിയറ്ററില്‍ നിന്നും പുറത്തെത്തേണ്ടി വന്നത്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാരണത്താല്‍ അത്രയും ശ്രദ്ധയോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here