വെടിവെച്ചൻകോവിൽ കൊലപാതകം: സംഭവം കരുതിക്കൂട്ടിയെന്ന് കൊല്ലപ്പെട്ട ശിവസൂര്യയുടെ പിതാവ്

vedivechamkovil

വെടിവെച്ചാം കോവിലിൽ പതിനേഴുകാരൻ്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് കൊല്ലപ്പെട്ട ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാർ. പ്രതികൾ ശിവസൂര്യയെ ഫോണിൽ വിളിച്ച് പുന്നമൂട്ടിലേക്ക് വരുത്തിയതാണ്. പ്രതികളിൽ ഒരാൾ കഴിഞ്ഞദിവസം ശിവസുര്യയുടെ അമ്മയെ വിളിച്ചിരുന്നു. ശിവസൂര്യയുടെ നമ്പർ ആവശ്യപ്പെട്ടാണ് അജിത്ത് എന്ന യുവാവ് വിളിച്ചത്.

സംഭവദിവസം ഐടിഐക്ക് അപേക്ഷിക്കുന്നതിന് വേണ്ടി പോയതായിരുന്നു ശിവസൂര്യയെന്നും വൈകുന്നേരം മുതൽ പല തവണ അമ്മ വിളിച്ചിട്ടും ശിവസൂര്യ ഫോൺ എടുത്തില്ലെന്നും അച്ഛൻ പറയുന്നു. രാത്രിയാണ് സുഹൃത്തുക്കളുമായി സംഘർഷം ഉണ്ടായി എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അറിയിച്ചത്. ചില്ലു വാതിലിലേക്ക് വീണതുകൊണ്ട് മാത്രം മരണം സംഭവിക്കില്ല. നിലത്ത് വീണിട്ടും പ്രതികൾ ശിവസൂര്യയെ പലതവണ ചവിട്ടിയെന്നും പിതാവ് ആരോപിക്കുന്നു. ഒന്നരവർഷം മുൻപ് പ്രതികൾ ശിവസൂര്യയുമായി പ്രശ്നമുണ്ടായിരുന്നു.

Also read: തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

ഫുട്ബോൾ കളിയിൽ തോൽപ്പിച്ചതിനാണ് പ്രതികൾ അന്ന് മർദ്ദിച്ചത്. അന്ന് ശിവസൂര്യയുടെ കഴുത്തിൽ അടക്കം വലിയ മുറിവുകളും ഉണ്ടായി. പിറ്റേദിവസം പ്രതികൾ ശിവ സൂര്യയെ തേടി സ്കൂളിലെത്തിയെന്നും അന്നും പ്രതികളും ശിവസൂര്യയും തമ്മിൽ സംഘർഷമുണ്ടായിയെന്നും സുരേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News