ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ നടപടി തുടങ്ങി: ആരോഗ്യ മന്ത്രി വീണാ ജോർജ്

ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കാൻ നടപടി തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടിയന്തരമായി ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി അറിയിയിച്ചു. സംസ്ഥാനതല നഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു ആരോഗ്യപ്രവർത്തകരേയും ആക്രമിക്കാമെന്ന് ഇനിയാരും കരുതേണ്ട. ഇനിയത് അനുവദിക്കാൻ കഴിയില്ല. ആക്രമണങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കും. കൂടുതൽ ശക്തമായ സംരക്ഷണം അവർക്കുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക സംരക്ഷണം പൊതുസമൂഹവും നൽകണമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർ വന്ദന രക്തസാക്ഷിയാണ്. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പൊതുസമൂഹം എടുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News