‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി; മന്ത്രി വീണാ ജോർജ്

കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ പെൺകുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ് . ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിനും മന്ത്രി അഭിനന്ദനം അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കും ഉണ്ട്. കെ.എസ്. ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു. ‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News